Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളി ക്ഷേത്രത്തില്‍ പള്ളിവാളില്‍ കാപ്പുകെട്ടി ഉത്സവം തുടങ്ങി
10/01/2023
പഴുതുവള്ളി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാരംഭം കുറിക്കുന്ന പള്ളിവാളില്‍ തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി ചെമ്മനത്തുകര ഷിബു എന്നിവരുടെ കാര്‍മികത്വത്തില്‍ വെളിച്ചപാട് തുണ്ടത്തില്‍ രാജേഷ് കാപ്പുകെട്ടുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 678-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി ശാഖയുടെ കീഴിലുള്ള പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവം തുടങ്ങി. പള്ളിവാളില്‍ കാപ്പുകെട്ടി ഉത്സവം തുടങ്ങുന്ന ആചാരമാണ് ഇവിടെ. മണ്ഡപത്തില്‍ പള്ളിവാള്‍ അലങ്കരിച്ചുവെച്ച് ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി ചെമ്മനത്തുകര ഷിബു എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ അഭിഷേകം നടത്തി. ക്ഷേത്രം വെളിച്ചപ്പാട് തുണ്ടത്തില്‍ രാജേഷ് പള്ളിവാളില്‍ കാപ്പുകെട്ടി ആചാരം നടത്തി. ഉത്സവത്തിന് മുന്നോടിയായി വെമ്പാനാട്ടു കായലില്‍ ജലാശയ പുറപ്പാട് നടത്തി. തുടര്‍ന്ന് ജലാശയ വരവേല്‍പ്പും നടന്നു. കാപ്പുകെട്ടി ചടങ്ങിനു ശേഷം ഭഗവതിപാട്ട്, ദീപാരാധന, താലപ്പൊലി, അന്നദാനം എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി സി ലത, സാംജി സോമന്‍, ഓമനകുട്ടന്‍, കെ.ബി സുന്ദരേശന്‍, ഡി ബിനോയ്, വി സുധീര്‍, ശ്യാം ബാബു, ശശി കോലോത്ത്, കെ പങ്കജാക്ഷന്‍, ജെ പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.