Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീ ഹെല്‍പ്പ് റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
10/01/2023
വെച്ചൂര്‍ ബണ്ട് റോഡ് വീ ഹെല്‍പ്പ് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികാഘോഷം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ ബണ്ട് റോഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വീ ഹെല്‍പ്പ് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ 10-ാമത് വാര്‍ഷികാഘോഷം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് പുതുപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈക്കം എസ്.ഐ സി.എന്‍ ജയകുമാര്‍ സുവനീര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് മനോജ് കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്വപ്ന മനോജ്, ആന്‍സി തങ്കച്ചന്‍, അസോസിയേഷന്‍ സെക്രട്ടറി വി.കാര്‍ത്തികേയന്‍, ബിജു മിത്രംപള്ളി വി.എസ് നാരായണ്‍ നായര്‍, എം.ആര്‍ രവീന്ദ്രന്‍ നായര്‍, പി.എന്‍ മോഹനന്‍ നായര്‍, കെ.ടി ജോയി, വി.സോമന്‍ നായര്‍, കോയാ യൂസഫ്, നെല്‍സണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അങ്കണവാടിക്കും, ആയുര്‍വേദ-ഹോമിയോ ആശുപത്രികള്‍ക്കും സൗജന്യമായി സ്ഥലം നല്‍കിയ സി.വി മുരളീധരന്‍ നായര്‍, വി.ജി ദാമോദരപണിക്കര്‍, യു.പി.എസ്.സി മെഡിക്കല്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ഡോ. അരുണ്‍ ബ്രിട്ടോ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ഡോ. എസ്.വി ആന്റോ ക്ലാസ്സ് എടുത്തു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും നല്‍കി.