Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക സഹപാഠികള്‍ നല്‍കി.
25/04/2016
വൈക്കത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയ്ക്ക് കൊതവറ കോളേജിലെ പഴയ സഹപാഠികള്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കുന്നു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക സഹപാഠികള്‍ നല്‍കി. 1994-97 ബാച്ചില്‍ കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ബി.എ ഇക്കണോമിക്‌സ് ക്ലാസില്‍ പഠിച്ച കൂട്ടുകാര്‍ ഒത്തുചേര്‍ന്നാണ് ആശയ്ക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത്. കോളേജ് വിദ്യാര്‍ത്ഥിനി ആയിരിക്കെ രണ്ടുതവണ വൈസ് ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ആശ ഇപ്പോള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോഴും പ്രചരണരംഗത്ത് സജീവമാണ്. കൊതവറ കോളേജ് സ്ഥി ചെയ്യുന്ന തലയാഴം പഞ്ചായത്തിലെ പദയാത്രക്കിടയിലാണ് ആശയ്ക്ക് സഹപാഠികള്‍ കെട്ടിവെക്കാനുള്ള തുക കൈമാറിയത്.