Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രക്ഷോഭജാഥയ്ക്ക് സ്വീകരണം നല്‍കി
10/01/2023
എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ (എഐടിയുസി) സംസ്ഥാന തെക്കന്‍മേഖലാ പ്രക്ഷോഭജാഥയ്ക്ക് നാനാടത്തു നല്‍കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ ചെങ്ങറ സുരേന്ദ്രന്‍ എക്‌സ്. എംപി സംസാരിക്കുന്നു.

വൈക്കം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 700 രൂപയാക്കുക, പദ്ധതിക്ക് ബജറ്റില്‍ മതിയായ തുക വകയിരുത്തുക, ആയുധ വാടക പുനഃസ്ഥാപിക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആക്കുക, ഇഎസ്‌ഐ അനുവദിക്കുക, തൊഴില്‍ സമയം 10 മുതല്‍ 4 വരെയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ (എഐടിയുസി) സംസ്ഥാന തെക്കന്‍മേഖലാ പ്രക്ഷോഭജാഥയ്ക്ക് തലയോലപ്പറമ്പ് മണ്ഡലത്തില്‍ സ്വീകരണം നല്‍കി. നാനാടത്തു ചേര്‍ന്ന സ്വീകരണ സമ്മേളനം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ മണ്ഡലം സാബു പി മണലൊടി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ചെങ്ങറ സുരേന്ദ്രന്‍ എക്‌സ്. എംപി, വൈസ് ക്യാപ്റ്റന്‍മാരായ  അഡ്വ. എസ് വേണുഗോപാല്‍, വിജയ വില്‍സണ്‍, ഡയറക്ടര്‍ കെ.എസ് മധുസൂദനന്‍ നായര്‍, എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, കെ.ഡി വിശ്വനാഥന്‍, കെ.എസ് രത്‌നാകരന്‍, കെ വേണുഗോപാല്‍, വി.ജെ കുര്യാക്കോസ്, മിനി മനോജ്, പി.ആര്‍ രജനി, ശശിധരന്‍ കുന്നപ്പള്ളി, കെ.എം മുരളീധരന്‍, പി.ഡി സാബു, ജസീന ഷാജുദ്ദീന്‍, ഗിരിജ പുഷ്‌കരന്‍, ഗീത ഷാജി എന്നിവര്‍ പ്രസംഗിച്ചു.