Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ നടേല്‍ പള്ളിയില്‍ കുടുംബയൂണിറ്റുകളുടെ വാര്‍ഷികം ആഘോഷിച്ചു
09/01/2023
വൈക്കം ടൗണ്‍ നടേല്‍ പള്ളിയിലെ എട്ടു കുടുംബയൂണിറ്റുകളുടെ സംയുക്ത വാര്‍ഷിക ആഘോഷം ചേര്‍ത്തല നൈപുണ്യ വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് പൊന്തേമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ നടേല്‍ ചെറുപുഷ്പ ദേവാലയത്തിലെ എട്ടു കുടുംബങ്ങളുടെ സംയുക്ത വാര്‍ഷിക ആഘോഷം പള്ളി ഓഡിറ്റോറിയത്തില്‍ നടത്തി. സെന്റ് അല്‍ഫോണ്‍സ, ലിറ്റില്‍ ഫ്‌ളവര്‍, ഹോളി ഫാമിലി, സെന്റ് മദര്‍തേരെസ, സെന്റ് തോമസ്, സെന്റ് വിന്‍സെന്റ്ഡിപോള്‍, സെന്റ് മേരീസ്, സെന്റ് ജോസഫ് എന്നീ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. ചേര്‍ത്തല നൈപുണ്യ വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് പൊന്തേമ്പിള്ളി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമല്‍ ഗ്രേയ്‌സ്, ഫാമിലി യൂണിറ്റ് വൈസ് ചെയര്‍മാന്‍ റീജസ് തോമസ്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സോഫി സാബു ചക്കനാട്ട്, ട്രസ്റ്റിമാരായ ജോസഫ് അലന്‍വില്ല, ജോസഫ് ചിറ്റേത്തുത്തറ എന്നിവര്‍ പ്രസംഗിച്ചു.