Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടു കായല്‍ നീന്തിക്കടന്ന് ആറു വയസ്സുകാരി
09/01/2023
വേമ്പനാട്ട് കായലിനുകുറുകെ നീന്തി പരിശീലകന്‍ ബിജു തങ്കപ്പനൊപ്പം വൈക്കം ബീച്ചിലേക്ക് കയറുന്ന ആറു വയസ്സുകാരി ഗായത്രി പ്രവീണ്‍.

വൈക്കം: കായല്‍ നീന്തിക്കടന്ന് ആറു വയസ്സുകാരി ചരിത്രം കുറിച്ചു. പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി ഗായത്രി പ്രവീണാണ് ഒരു മണിക്കൂര്‍ 27 മിനിട്ട് കൊണ്ട് വേമ്പനാട്ട് കായലിന്റെ 4.5 കിലോമീറ്റര്‍ ദൂരം നീന്തിക്കയറിയത്. വാരപ്പെട്ടി ഇളങ്ങവം പുളിക്കാം കുന്നത്ത് പ്രവീണ്‍-ചിഞ്ചു ദമ്പതികളുടെ ഇളയ മകളാണ് ആറു വയസ്സുകാരി ഗായത്രി. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ജ്യേഷ്ഠന്‍ അര്‍ജുനൊപ്പമാണ് പരിശീലകന്‍ ബിജു തങ്കപ്പന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി നീന്തല്‍ പരിശീലിക്കുന്നത്. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബിനു കീഴില്‍ വാരപ്പെട്ടി പഞ്ചായത്ത് കുളത്തിലും കോതമംഗലം പുഴയിലും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വേമ്പനാട്ട് കായല്‍ നീന്താനായി ആറു മാസത്തെ കഠിന പരിശീലനം ഗായത്രി പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 8.30ന് ആലപ്പുഴ ജില്ലയിലെ തവണക്കടവില്‍ ദലീമ ജോജോ എം.എല്‍.എ നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈക്കം ബീച്ചില്‍ 9.57ന് നീന്തിക്കയറിപ്പോള്‍ വൈക്കം തഹസില്‍ദാര്‍ ടി.എം വിജയന്‍ സ്വീകരിച്ചു. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാമിന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദന യോഗം സിനിമാ താരം ചെമ്പില്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. നീന്തല്‍ കാണാനായി ഇരുകരകളിലും നൂറു കണക്കിന് ആളുകള്‍ എത്തിയിരുന്നു.