Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദൈവത്തറ ധര്‍മദൈവ ക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും നടത്തി
08/01/2023
മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മദൈവ ദേവീക്ഷേത്രത്തില്‍ തിരുവാതിര ഉത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രനടയില്‍ ദേവിയുടെ പൂര്‍ണവര്‍ണ ചിത്രം വരച്ച് പൂജ നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മദൈവ ദേവീക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം ആഘോഷിച്ചു. ക്ഷേത്രനടയില്‍ ദേവിയുടെ പൂര്‍ണരൂപത്തിലുള്ള വര്‍ണചിത്രം വരച്ച് പൂജകള്‍ നടത്തി. രാവിലെ ഗണപതി ഹോമം, ഉഷപൂജ, നാരായണീയ പാരായണം, വൈകിട്ട് താലപ്പൊലി, സര്‍പ്പക്കളം, ഗന്ധര്‍വന്‍ സ്വാമിക്ക് ഭസ്മക്കളം, ദേവിക്ക് പ്രസാദ ഊട്ട് എന്നിവയും നടത്തി. ക്ഷേത്രം തന്ത്രി മാമ്പ്ര ഭദ്രേശ്വന്‍, ക്ഷേത്രം മേല്‍ശാന്തി കെ പ്രശാന്ത് എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. ദേവിയുടെ കളത്തിനു മുന്നില്‍ സുമോദ് നാരായണന്‍ സംഘം കളംപാട്ട് നടത്തി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് സരസ്വതി സുകുമാരന്‍, സെക്രട്ടറി ആശാ സന്തോഷ്, വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍, മഹിളാസമാജം പ്രസിഡന്റ് ആനന്ദവല്ലി, സെക്രട്ടറി ഷൈല ഹരിഹരന്‍, സുമിത്ര സുഗുണന്‍, സന്ധ്യ ദിനേശന്‍, സജിത റെജി, ശോഭന അംബുജാക്ഷന്‍, കാഞ്ചന ചിത്തിര, ശിവരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.