Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേക്ക് ചലഞ്ച് നടത്തി നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കി
08/01/2023
ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തില്‍ കേക്ക് ചലഞ്ച് നടത്തി സമാഹരിച്ച തുക കൊണ്ട് ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ചികിത്സാ സഹായ വിതരണം നടത്തുന്നു.

വൈക്കം: കേക്ക് ചലഞ്ച് നടത്തി സമാഹരിച്ച തുക നിര്‍ധനരായ ഏഴു രോഗികള്‍ക്ക് കൈമാറി. വൈക്കത്തെ ആശ്രയ സന്നദ്ധ സംഘടനയാണ് സേവനത്തിന്റെ മികവ് കാട്ടിയത്. ഗുരുതര രോഗം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്നവരെ അന്വേഷിച്ചു കണ്ടെത്തി അവരവരുടെ ഭവനങ്ങളിലെത്തി ആശ്രയ സന്നദ്ധ സേവകര്‍ ആശ്വാസസഹായങ്ങള്‍ വിതരണം ചെയ്തു. ക്രിസ്മസ് കാലത്ത് കേക്കുകള്‍ തയ്യാറാക്കി ഭവന സന്ദര്‍ശനം നടത്തി വില്‍പ്പന നടത്തി സമാഹരിച്ച തുകയില്‍ നിന്നാണ് ഏഴു കുടുംബങ്ങളെ സഹായിച്ചത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയനാകുന്ന ടി.വി പുരം ചെമ്മനത്തുകര സ്വദേശി, തലക്ക് ശസ്ത്രക്രിയക്കു വിധേയനായ ഉല്ലല സ്വദേശി, വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയനായ വൈക്കം സ്വദേശി, ജന്മനാ നട്ടെല്ല് വളഞ്ഞ് ശസ്ത്രക്രിയയ്ക്ക് വിധേയനായ കുലശേഖരമംഗലം സ്വദേശി, വൃക്കരോഗികളായ ഇടവട്ടത്തെയും വൈപ്പിന്‍പടിയിലെയും സ്വദേശികള്‍, ക്യാന്‍സര്‍ രോഗബാധിതയും വിധവയുമായ പോളശ്ശേരി സ്വദേശി എന്നിവര്‍ക്കാണ് സഹായധനം നല്‍കിയത്. ആശ്രയ ചെയര്‍മാന്‍ ഇടവട്ടം ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി അനില്‍കുമാര്‍, അഡ്വ. എസ് സാനു, ബി ചന്ദ്രശേഖരന്‍, വി അനൂപ്, സന്തോഷ് ചക്കനാടന്‍, പി.കെ മണിലാല്‍, ശ്രീരാജ് ഇരുമ്പപ്പള്ളി, സി സുരേഷ് കുമാര്‍, ആര്‍ റോയി, കെ.കെ സചിവോത്തമന്‍, വൈക്കം ജയന്‍, ടി.സി ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.