Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്താഹയജ്ഞം തുടങ്ങി; വിഗ്രഹ ഘോഷയാത്ര ഭക്തിസാന്ദ്രം
08/01/2023
കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെയും മകരസംക്രമ മഹോത്സവത്തിന്റയും ദീപപ്രകാശനം ക്ഷേത്രം മേല്‍ശാന്തി യദുകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിലെ ഭാഗവ സപ്താഹയജ്ഞവും മകരസംക്രമ മഹോത്സവും തുടങ്ങി. മേല്‍ശാന്തി യദുകൃഷ്ണന്‍ ദീപപ്രകാശനം നിര്‍വഹിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം ചാത്താനാട്ട് ക്ഷേത്ര സന്നിധിയില്‍ നിന്നും ആഘോഷപൂര്‍വം കൊണ്ടുവന്നു. തന്ത്രി വടച്ചേരി ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠ നടത്തി. യജ്ഞാജാര്യന്‍ മധു മുണ്ടക്കയം ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് ആര്‍ മോഹനന്‍ പിള്ള, സെക്രട്ടറി സരോജം പടിഞ്ഞാറെപൂത്രയില്‍, ശശി നെടുവേലില്‍, വി.ആര്‍ വിശ്വനാഥന്‍, മാലിനി വടക്കേമാളേക്കല്‍, രാധകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ ദിവസങ്ങളില്‍ പ്രഭാഷണം, പ്രസാദഊട്ട്, വിഷ്ണുസഹസ്രനാമ ജപം, ഭാഗവത പ്രഭാഷണം, ലളിതാ സഹസ്രനാമജപം, ഗ്രന്ഥനമസ്‌കാരം, തിരുമൂല്‍ കാഴ്ച സമര്‍പ്പണം, സ്വയംവര ഘോഷയാത്ര, രുഗ്മിണി സ്വയംവരം, സ്വയംവര സദ്യ, സര്‍വൈശ്വര്യ പൂജ, കുംഭകുടം എന്നിവ നടക്കും. ജനുവരി 14ന് മകരസംക്രമം ഉത്സവം ആഘോഷിക്കും.