Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എംകെകെ നായര്‍ അനുസ്മരണവും വ്യാവസായിക സെമിനാറും സംഘടിപ്പിച്ചു
08/01/2023
വൈക്കം ശ്രീ മഹാദേവ കോളിജില്‍ നടത്തിയ എം.കെ.കെ നായര്‍ അനുസ്മരണവും, വ്യാവസായിക സംരംഭക സെമിനാറും പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എം.പി സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജ്യത്ത് വ്യാവസായിക വിപ്ലവത്തിന് ശക്തി പകര്‍ന്ന അപൂര്‍വ വ്യക്തിത്വത്തിന് ഉടമയാണ് എം.കെ.കെ നായര്‍ എന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധരണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എം.പി സുകുമാരന്‍ നായര്‍. വൈക്കം ശ്രീ മഹാദേവ കോളിജില്‍ എം.കെ.കെ നായര്‍ ജയന്തിയോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനവും, വ്യാവസായിക സംരംഭക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടില്‍ കേരളം രാജ്യത്തിന് സംഭാവന ചെയ്ത അതുല്യനായ പ്രതിഭയായിരുന്നു എംകെകെ നായര്‍ എന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. കോളേജ് ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട്, എന്‍പിഒഎല്‍ മുന്‍ ഡയറക്ടര്‍ എസ് അനന്തനാരായണന്‍, ഫാക്ട് മുന്‍ ജനറല്‍ മാനേജര്‍ നന്ദകുമാര്‍, നാരായണപിള്ള, വി.ആര്‍.കെ മേനോന്‍, ഒ രഘുനാഥ്, ബി മായ, എസ് ഐശ്വര്യ, ശ്രീജ, ആഷ, മീനു കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.