Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജപ്തി നടപടിയില്‍ കുരുങ്ങിയ ചിന്നമ്മയ്ക്ക് കൈത്താങ്ങായി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
08/01/2023
ബാങ്ക് ജപ്തി നടപടിയില്‍ കുരുങ്ങി വിഷമിച്ച വെച്ചൂര്‍ മേത്തന്‍ത്തടത്തില്‍ ചിന്നമ്മയ്ക്ക ജപ്തി നടപടി ഒഴിവാക്കി വാങ്ങിയ പ്രമാണങ്ങള്‍ മോന്‍സ് ജോസഫ് എംഎല്‍എ കൈമാറുന്നു.

വൈക്കം: ബാങ്കില്‍ നിന്നും എടുത്ത തുക തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതെ ജപ്തി നടപടിയില്‍ കുരുങ്ങി വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കഴിഞ്ഞ വെച്ചൂര്‍ മേത്തന്‍തടത്തില്‍ ചിന്നമ്മയ്ക്ക് കൈത്താങ്ങായി വെച്ചൂര്‍ മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എട്ടു വര്‍ഷം മുമ്പ് വീട് നിര്‍മിക്കാന്‍ ഭര്‍ത്താവ് കുര്യന്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. ഇതിനിടയില്‍ കുര്യന്‍ മരണപ്പെട്ടതോടെ തുക തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതെ നിര്‍ധന കുടുംബാംഗമായ 74കാരിയായ ചിന്നമ്മ വിഷമത്തിലായി. ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങുമ്പോഴാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരെ സഹായിക്കാന്‍ രംഗത്ത് എത്തിയത്. ബാങ്കിലേക്ക് നല്‍കേണ്ട മുഴുവന്‍ തുകയും അടച്ച് ജപ്തി നടപടി ഒഴിവാക്കി വീടിന്റെയും പുരയിടത്തിന്റെയും രേഖകള്‍ ബാങ്കില്‍ നിന്നും വാങ്ങി ചിന്നമ്മയ്ക്ക് കൈമാറി. അന്തി ഉറങ്ങാനുള്ള വീടും സ്ഥലവും നഷ്ടപ്പെടുമോ എന്ന വിഷമത്തില്‍ കഴിയുകയായിരുന്ന ചിന്നമ്മയ്ക്ക് പാര്‍ട്ടി നല്‍കിയ സഹായത്തിന് നന്ദി പറയാന്‍ വാക്കുകള്‍ ഇല്ലാതായി. മോന്‍സ് ജോസഫ് എംഎല്‍എ വീടിന്റെയും പുരയിടത്തിന്റെയും രേഖകള്‍ ചിന്നമ്മയ്ക്ക് കൈമാറി. ചടങ്ങില്‍ കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബി.എം ഷാഫി, ഏരിയ മാനേജര്‍ ലീല ജെയിന്‍, കേരള കോണ്‍ഗ്രസ് ഹൈ പവര്‍ കമ്മിറ്റി അംഗം പോള്‍സണ്‍ ജോസഫ്, വെച്ചൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം ജോണപ്പന്‍ ഏറനാടന്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി ബെന്നി മിത്രംപള്ളി, ബാങ്ക് ബ്രാഞ്ച് മാനേജര്‍ കെ.വി സാബു എന്നിവര്‍ പങ്കെടുത്തു.