Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ 26 മുതല്‍ 29 വരെ
23/04/2016

ഉദയനാപുരം പഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ 26 മുതല്‍ 29 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി അറിയിച്ചു. 26ന് അക്കരപ്പാടം ഗവ. യൂ.പി.സ്‌കൂള്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍ പിതൃകുന്നം, പി.എച്ച്.സി പടിഞ്ഞാറെക്കര, വൈക്കപ്രയാര്‍ എസ്.എന്‍.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലും 27ന് നേരേകടവ് ഗവ. എല്‍.പി.സ്‌കൂള്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍ പിതൃകുന്നം, സെന്റ്‌മേരീസ് എച്ച്.എസ് സ്‌കൂള്‍ വല്ലകം, പി.എച്ച്.സി പടിഞ്ഞാറെക്കര എന്നിവിടങ്ങളിലും 28ന് മുണ്ടുകാട് വര്‍ക്ക്‌ഷെഡ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍ പിതൃകുന്നം, സെന്റ്‌മേരീസ് എച്ച്.എസ് സ്‌കൂള്‍ വല്ലകം, വാഴമന ഗവ. എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലും 29ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍ പിതൃകുന്നം, ഗവ.എല്‍.പി.സ്‌കൂള്‍ ഇരുമ്പൂഴിക്കര, ഗവ.എല്‍.പി.സ്‌കൂള്‍ പടിഞ്ഞാറെക്കര, നക്കംതുരുത്ത് ജുമാമസ്ജിദ് പള്ളി ഹാള്‍ എന്നിവിടങ്ങളിലും സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നു. നിലവിലൂള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 30 രൂപ രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം ഒരു കുടുംബത്തിലെ പരമാവധി ആഞ്ച് പേര്‍ക്ക് ഏതൊരു സെന്ററിലും ചെന്ന് ഫോട്ടോ എടുത്ത് കാര്‍ഡ് പുതുക്കാവുന്നതാണ്.