Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലെ ഫിസിയോതെറാപ്പി വിഭാഗം ബിരുദദാനം നടത്തി
07/01/2023
ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലെ ഫിസിയോതെറാപ്പി കോളേജിലെ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദദാന സര്‍ട്ടിഫിക്കറ്റ് വിതരണസമ്മേളനം ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പി കേരളാ ഘടകം പ്രസിഡന്റ് ശ്രീജിത്ത് എം നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ബാഹുലേയന്‍ ചാരിറ്റബിള്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പി വിഭാഗത്തിന്റെ ഒന്‍പതാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഉദയനാപുരം ചിറമേല്‍ ഓഡിറ്റോറിയത്തില്‍ നടത്തി. കോഴ്‌സ് പൂര്‍ത്തിയാക്കിയ 47 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.  ബിരുദദാന സമ്മേളനം ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പി കേരളാ ഘടകം പ്രസിഡന്റ് ശ്രീജിത്ത് എം നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.എസ് ശരദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സര്‍വകലാശാല പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ഡയറക്ടര്‍ അഡ്വ. പി.കെ ഹരികുമാര്‍ ആദരിച്ചു. ഡയറക്ടര്‍മാരായ പി കമലാസനന്‍, എം.എം വര്‍ഗീസ്, നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാള്‍ നിഷാ വില്‍സണ്‍, പിടിഎ വൈസ് പ്രസിഡന്റ് എം.എം പൈലോസ്, പ്രൊഫ. ആര്‍ രജീഷ് കുമാര്‍, അസോ. പ്രൊഫസര്‍ ജി രാജന്‍, പി നിഥിന്‍ എന്നിവര്‍ പ്രസംഗിച്ചു.