Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടശ്ശേരി ക്ഷേത്രത്തിലെ തിരുവാതിര എഴുന്നള്ളിപ്പും താലപ്പൊലിയും ഭക്തിസാന്ദ്രമായി
07/01/2023
പട്ടശ്ശേരി ഘണ്ഠാകര്‍ണ-ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ദേശതാലപ്പൊലിയും എഴുന്നള്ളിപ്പും പല്ലാട്ടുപാലത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: പട്ടശ്ശേരി ഘണ്ഠാകര്‍ണ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തേടനുബന്ധിച്ച് നടത്തിയ പകല്‍പ്പൂരവും ദേശതാലപ്പൊലിയും ഭക്തിസാന്ദ്രമായി. പല്ലാട്ടുപാലത്തില്‍ നിന്നും ഭഗവതിയുടെ തിടമ്പ് ആനപ്പുറത്ത് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. നിറദീപങ്ങളുമായി നിരന്ന ദേശതാലപ്പൊലി എഴുന്നള്ളിപ്പിന് ഭക്തിയേകി. വാദ്യമേളങ്ങള്‍, തെയ്യം, ദീപകാഴ്ച എന്നിവ അകമ്പയായി. എഴുന്നള്ളിപ്പിന് റോഡിന്റെ ഇരുവശങ്ങളിലും നിറപറയും ദീപങ്ങളും വെച്ച് വരവേല്‍പ് നല്‍കി. ക്ഷേത്രം പ്രസിഡന്റ് പി ഉണ്ണി, വൈസ് പ്രസിഡന്റ് ഡി ഷൈമോന്‍, സെക്രട്ടറി ലാലുമോന്‍ കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് തന്ത്രി കെ.എസ് കാര്‍ത്തികേയന്‍, മേല്‍ശാന്തി ചെമ്മനത്തുകര സുമേഷ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.