Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം കൃഷിഭവനു മുന്നില്‍ കര്‍ഷകര്‍ ധര്‍ണ നടത്തി
07/01/2023
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒവൈകെഎസ് ഉദയനാപുരം കൃഷിഭവന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൃഷിഭവന് മുന്നില്‍ നടത്തിയ ധര്‍ണാസമരം സംസ്ഥാന പ്രസിഡന്റ് കെ.പി ബൈജു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരുലക്ഷം യുവകര്‍ഷകസമിതി (ഒവൈകെഎസ്) ഉദയനാപുരം കൃഷിഭവന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൃഷിഭവന്റെ മുന്നില്‍ ധര്‍ണ നടത്തി. കാര്‍ഷിക തൊഴില്‍ദാന പദ്ധതിയ്ക്ക് ബജറ്റില്‍ തുക ഉള്‍പ്പെടുത്തുക, പെന്‍ഷന്‍ തുക 5000 ആയി വര്‍ധിപ്പിക്കുക, ഗ്രാറ്റുവിറ്റി മരണാനന്തര നോമിനിക്കുള്ള ധനസഹായം ആനുപാതികമായി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണാസമരം ഒവൈകെഎസ് സംസ്ഥാന പ്രസിഡന്റ് കെ.പി ബൈജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുധാ മോഹനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി, വത്സല, സുലോചന, രമ, എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.