Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചരത്‌ന കീര്‍ത്താനാലാപനത്തിന്റെ സ്വരമാധുരിയില്‍ ലയിച്ച് ക്ഷേത്രാന്തരീക്ഷം
07/01/2023
വൈക്കത്തപ്പന്‍ സംഗീതസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ തിരുവാതിര സംഗീതോത്സവത്തിന്റെ ഭാഗമായി വൈക്കം ക്ഷേത്ര കലാമണ്ഡപത്തില്‍ നടത്തിയ പഞ്ചരത്ന കീര്‍ത്തനാലാപനം.

വൈക്കം: പഞ്ചരത്‌ന കീര്‍ത്തനാലാപനത്തിന്റെ സ്വരമാധുരി വൈക്കത്തപ്പന്റെ കലാമണ്ഡപത്തില്‍ ഭക്തിയുടെ ഈണം തീര്‍ത്തു. വൈക്കത്തപ്പന്‍ സംഗീതസേവാ സംഘത്തിന്റെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ തിരുവാതിര സംഗീതോത്സവത്തിന്റെ സമാപനം കുറിക്കുന്നതായിരുന്നു പഞ്ചരത്ന കീര്‍ത്തനാലാപനം. ഇരുപതോളം സംഗീതജ്ഞന്മാരും താളവാദ്യ വിദ്വാന്‍മാരും ചേര്‍ന്നാണ് പഞ്ചരത്‌ന കീര്‍ത്തനാലാപനം പാടിയത്. രാവിലെ ഒന്‍പതിന് വൈക്കത്തപ്പന്റെ കലാമണ്ഡപത്തിലായിരുന്നു ചടങ്ങ്. പ്രസിഡന്റ് പി ഗീരീഷ് വര്‍മ, രക്ഷാധികാരി ടി.എസ് നാരായണന്‍ നമ്പൂതിരി, സെക്രട്ടറി ബി ജയകുമാര്‍, റെജി, രാധിക, ജയലക്ഷ്മി, ജ്യോതിലക്ഷ്മി, അനിത എന്നിവരാണ് സംഗീതാലാപനം നടത്തിയത്. നന്ദകുമാര്‍, പവിത്രന്‍, ഷൈലകുമാര്‍, ശിവശങ്കര്‍ എന്നിവരാണ് താളമേളങ്ങള്‍ തീര്‍ത്തത്. വൈകിട്ട് വരെ സംഗീതാരാധനയും തുടര്‍ന്ന് തിരുവാതിര കളിയും സംഗീതസദസും നടത്തി.