Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ സമരം നടത്തി
06/01/2023
വൈക്കം നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നഗരസഭയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഡി രഞ്ജിത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ 2019ലെ ശമ്പള പരിഷ്‌കരണ കുടിശിക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എഐടിയുസി-സിഐടിയു തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഡി രഞ്ജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ് ടി.ജി ബാബു, ഏരിയാ സെക്രട്ടറി കെ.ജി പ്രദീപ് കുമാര്‍, കെ.ബി ശിവരാജ് എന്നിവര്‍ പ്രസംഗിച്ചു. കുടിശിക വിതരണം ചെയ്യുന്നതിന് നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.