Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു
06/01/2023
വൈക്കം ജനമൈത്രി പോലീസ് സമിതിയുടെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി, ലഹരിവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ച അക്കരപ്പാടം ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥികളെ പി.ആര്‍.ഒ ടി.ആര്‍ മോഹനന്‍ അനുമോദിക്കുന്നു.

വൈക്കം: വൈക്കം ജനമൈത്രി പോലീസ് സമിതിയുടെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി 'എന്റെ ഭവനം ലഹരി മുക്ത ഭവനം' എന്ന സന്ദേശമുയര്‍ത്തി പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ച അക്കരപ്പാടം ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. അനുമോദന യോഗം ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാര്‍ഥികളെ വൈക്കം പോലീസ് സ്റ്റേഷന്‍ പി.ആര്‍.ഒ ടി.ആര്‍ മോഹനന്‍ അനുമോദിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവിണ്യം കൂട്ടുന്നതിന് പ്രത്യേക പരിശീലനവും സംഘടിപ്പിച്ചു. എന്‍.ജി ഇന്ദിര പരിശീലനത്തിന് നേതൃത്വം നല്‍കി. പ്രധാനാധ്യാപകന്‍ ഇ.ആര്‍ നടേശന്‍, കിഷോര്‍ കുമാര്‍, സിന്ധു, സന്തോഷ് കുമാര്‍, സോമന്‍ പിള്ള, ശിവപ്രസാദ്, ടി സജീവ്, എ.പി നന്ദകുമാര്‍, സബീന എ അലി എന്നിവര്‍ പ്രസംഗിച്ചു.