Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ തൊഴില്‍ സഭ; തൊഴില്‍ അന്വേഷകര്‍ക്ക് പരിശീലനം നല്‍കി
06/01/2023
വൈക്കം നഗരസഭ തൊഴില്‍ അന്വേഷകര്‍ക്കായി നടത്തിയ തൊഴില്‍സഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ നേതൃത്വത്തില്‍ തൊഴില്‍രഹിതരായ അഭ്യസ്തവിദ്യകരെയും സംരംഭക താല്‍പര്യമുള്ള യുവതി യുവാക്കളെയും തൊഴില്‍ അന്വേഷകരെയും പങ്കെടുപ്പിച്ചു കൊണ്ട് തൊഴില്‍സഭ നടത്തി. നഗരസഭയിലെ 26 വാര്‍ഡുകളിലെ ഇരുന്നൂറിലധികം തൊഴില്‍ അന്വേഷകര്‍ തൊഴില്‍ സഭയില്‍ പങ്കെടുത്തു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന തൊഴില്‍ സഭയില്‍ കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ ടി.കെ സുവര്‍ണന്‍, എന്‍.ജി ഇന്ദിര എന്നിവര്‍ ക്ലാസ് എടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുബാഷ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അയ്യപ്പന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ്, കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, എബ്രഹാം പഴയകടവന്‍, ബി ചന്ദ്രശേഖരന്‍, ബി രാജശേഖരന്‍, പി.ഡി ബിജിമോള്‍, കവിത രാജേഷ്, രേണുക രതീഷ്, രാജശ്രീ വേണുഗോപാല്‍, പി.എസ് രാഹുല്‍, മുനിസിപ്പല്‍ സെക്രട്ടറി രമ്യാ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.