Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തില്‍ തിരുവാതിര സംഗീതോത്സവത്തിന് തിരിതെളിഞ്ഞു
05/01/2023
വൈക്കം ക്ഷേത്ര കലാമണ്ഡപത്തില്‍ തിരുവാതിര സംഗീതോത്സവത്തിന്റെ ദീപപ്രകാശനം മേല്‍ശാന്തി ടി.എസ് നാരായണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തപ്പന്‍ സംഗീതസേവ സംഘത്തിന്റെ നേതൃത്വത്തിലുള്ള തിരുവാതിര സംഗീതോത്സവത്തിന് കലാമണ്ഡപത്തില്‍ തിരിതെളിഞ്ഞു. രാവും പകലും നീളുന്ന സംഗീതകച്ചേരികളില്‍ നൂറിലധികം സംഗീത-വാദ്യാ കലാകാരന്മാരാണ് പങ്കെടുക്കുന്നത്. മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി സംഗീതോത്സവത്തിന് തിരിതെളിച്ചു. തന്ത്രി മേക്കാട്ടില്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരി, പിന്നണി ഗായകന്‍ വി.ദേവാനന്ദ്, തപലിസ്റ്റ് രത്നശ്രീ അയ്യര്‍, ഉപദേശകസമിതി പ്രസിഡന്റ് വി.എസ് ഷാജി, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് അരവിന്ദാക്ഷമേനോന്‍, സംഗീതസേവാ സംഘം പ്രസിഡന്റ് പി.ഗിരീഷ് വര്‍മ, സെക്രട്ടറി ഡി.ജയകുമാര്‍, വൈക്കം ഹരിഹരയ്യര്‍ എന്നിവര്‍ പങ്കെടുത്തു.