Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടശ്ശേരി ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
04/01/2023
പട്ടശ്ശേരി ഘണ്ഠാകര്‍ണ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ആറാട്ട് ഉത്സവത്തിന് ക്ഷേത്രം തന്ത്രി പെരുമ്പളം കെ.എസ് കാര്‍ത്തികേയന്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 112-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി ശാഖയുടെ കീഴിലുള്ള പട്ടശ്ശേരി ഘണ്ഠാകര്‍ണ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ആറാട്ട് ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പെരുമ്പളം കെ.എസ് കാര്‍ത്തികേയന്റെയും മേല്‍ ശാന്തി സുമേഷ് ശാന്തി ചെമ്മനത്തുകരയുടെയും മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റിയത്. ശ്രീകോവിലില്‍ വെച്ച് ദേവീചൈതന്യം കൊടിക്കൂറിലേക്ക് ആവാഹിച്ച് ചേര്‍ത്ത ശേഷം പൂജാരികള്‍ അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ടു കേന്ദ്രങ്ങളില്‍ നിന്നും വന്ന താലപ്പൊലി കൊടിയേറ്റിന്റെ മുഹൂര്‍ത്തത്തില്‍ ക്ഷേത്ര നടയില്‍ എത്തി. താളമേളങ്ങളും നിറ ദീപങ്ങളും വായ്കുരവയും ചടങ്ങിന് ഭക്തിപകര്‍ന്നു.
വിവിധ ദിവസങ്ങളില്‍ താലപ്പൊലി വരവ്, ശ്രീബലി, തിരുവാതിരകളി, നൃത്തസന്ധ്യ, വിളക്കിനെഴുന്നള്ളിപ്പ്, കൈകൊട്ടിക്കളി, അന്നദാനം, പകല്‍പ്പൂരം, ദേശതാലപ്പൊലി, വലിയകാണിക്ക, കുംഭകുടം വരവ്, മഹാപ്രസാദം ഊട്ട്, ഭക്തിഗാനസുധ, നാടകം, ആറാട്ടിനെഴുന്നള്ളിപ്പ് എന്നിവ പ്രധാന പരിപാടികളാണ്. കൊടിയേറ്റിന് ക്ഷേത്രം പ്രസിഡന്റ് പി ഉണ്ണി പുത്തന്‍ത്തറ, വൈസ് പ്രസിഡന്റ് ഡി ഷൈമോന്‍, സെക്രട്ടറി ലാലുമോന്‍ കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി.