Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.
23/04/2016
വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക്

നടപ്പാത നിര്‍മാണം ആരംഭിക്കണമെന്ന ആവശ്യത്തിന് പ്രാധാന്യമേറുമ്പോഴും അധികാരികളുടെ നിസംഗതയില്‍ വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കോട്ടയം-എറണാകുളം റോഡിലെ ഏററവും തിരക്കേറിയ പാലത്തില്‍ കാല്‍നടയാത്ര എന്നും ദുരിതം നിറഞ്ഞതാണ്. ഇതിനിടയില്‍ സ്വകാര്യ ബസുകളുടെയും ടിപ്പറുകളുടെയും മരണപ്പാച്ചില്‍ എന്നും അപകടമുണ്ടാക്കുന്നു. ഇന്നലെ വൈകുന്നേരം 4.30ന് സ്വകാര്യബസിന്റെ പിറകില്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കേററില്ലെങ്കിലും മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായി. പിന്നീട് പോലീസ് എത്തിയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാററിയത്.