Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ സപ്താഹം; രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രം
02/01/2023
ഉദയനാപുരം പടിഞ്ഞാറെമുറി ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായ രുഗ്മിണി സ്വയംവര ഘോഷയാത്ര വല്ല്യാറ ദേവീ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: ധീവരസഭ 104-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള ഉദയനാപുരം പടിഞ്ഞാറെമുറി ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. വല്ല്യറ ദേവീക്ഷേത്രത്തല്‍ നിന്നും പുറപ്പെട്ട ഘോഷയാത്രയ്ക്ക് താലപ്പൊലിയും, വാദ്യമേളങ്ങളും, മുത്തുകുടകളും അകമ്പടിയേകി. യജ്ഞാര്യന്‍മാരായ പള്ളിപ്പുറം നാരായണ പണിക്കര്‍, എടത്വ മധു, തിരുവിഴ പഞ്ചമന്‍ എന്നിവര്‍ കാര്‍മികരായി. യജ്ഞവേദിയില്‍ സ്വയംവര ചടങ്ങുകളും നടത്തി. വൈകിട്ട് സര്‍വൈശ്വര്യ പൂജയും നടന്നു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ടി.എസ് പവിത്രന്‍, വൈസ് പ്രസിഡന്റ് പി.ആര്‍ രാജേഷ്, സെക്രട്ടറി മോഹനന്‍ കാരേത്തറ, ജോയിന്റ് സെക്രട്ടറി എന്‍.പി സജീവ്, ട്രഷറര്‍ കെ രതീശന്‍, ദേവസ്വം ജോയിന്റ് സെക്രട്ടറി ബി പ്രതാപന്‍, മഹിളാ വിഭാഗം പ്രസിഡന്റ് ശശികല ഭുവനചന്ദ്രന്‍, സെക്രട്ടറി മേരി ബാബു വാലയില്‍, പണ്ഡിന്റ് കറുപ്പന്‍ സമിതി പ്രസിഡന്റ് കെ രതീശന്‍, സെക്രട്ടറി ബി പ്രതാപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.