Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാലപ്പറമ്പ് ഉദയം റെസിഡൻസ് അസോസിയേഷൻ ക്രിസ്മസ്-പുതുവത്സര ആഘോഷം നടത്തി
02/01/2023
ചാലപ്പറമ്പ് ഉദയം റസിഡന്റ്‌സ് വെല്‍ഫയര്‍ അസോയിയേഷന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷം ഗായകന്‍ വി ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ചാലപ്പറമ്പ് ഉദയം റെസിഡൻസ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ചാലപ്പറമ്പ് എന്‍എസ്എസ് കരയോഗം ഹാളില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം നടത്തി. പിന്നണി ഗായകന്‍ വി ദേവാനന്ദ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം കോട്ടയം പുരുഷന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി കുഞ്ഞുമോന്‍, സെക്രട്ടറി ജി ശ്രീജിത്ത്, ട്രഷറര്‍ ആര്‍ ബാബു, എസ് ഹരിദാസന്‍ നായര്‍, ജയകുമാര്‍ കുരിയപ്പുറത്ത്, സിന്ധു മധുസൂദനന്‍, ഉദയകുമാര്‍ ഇരവുചിറ, ഷാജി തകിടിയേല്‍, ബിന്ദു വൈഷ്ണവം, ലീന സാകേത് എന്നിവര്‍ പ്രസംഗിച്ചു.
കഥകളി പുരസ്‌കാര ജേതാവ് പുരുഷോത്തമനെ ചടങ്ങില്‍ ആചരിച്ചു. വിവിധ കലാപരിപാടികളും നടത്തി.