Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലലകാവ്, കാളീശ്വരം ക്ഷേത്രങ്ങളില്‍ വഴിപാട് കൗണ്ടറുകള്‍ സജ്ജമാക്കി
02/01/2023
ഉല്ലലകാവ് ദേവി ക്ഷേത്രത്തില്‍ നിര്‍മിച്ച വഴിപാട് കൗണ്ടര്‍ ക്ഷേത്രം തന്ത്രി കാശാംകോടില്ലത്ത് സുനേശന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉല്ലലകാവ് ദേവീക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെയും കാളീശ്വരം ക്ഷേത്രത്തിലെ നവീകരിച്ച വഴിപാട് കൗണ്ടറിന്റെയും ഉദ്ഘാടനം ക്ഷേത്രം തന്ത്രി കാശാംകോടില്ലത്ത് സുനേശന്‍ നമ്പൂതിരി നിര്‍വഹിച്ചു. ഉല്ലലകാവ് ദേവീക്ഷേത്രത്തിലെ ചുറ്റമ്പല നവീകരണവും രക്ഷസിന്റെ ക്ഷേത്ര നവീകരണവും പൂര്‍ത്തിയാക്കി. ഇരു ക്ഷേത്രങ്ങളിലും കമ്പ്യൂട്ടര്‍ സംവിധാനം ക്രമീകരിച്ച് ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തും. യോഗത്തില്‍ ദേവസ്വം പ്രസിഡന്റ് രാമചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. മാനേജര്‍ അഡ്വ. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, സന്തോഷ് കുമാര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ഗോവിന്ദന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍, വേണുഗോപാലന്‍ നായര്‍, രാജശേഖരന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് സതീദേവി എന്നിവര്‍ പ്രസംഗിച്ചു.