Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്താഹ യജ്ഞത്തിന് ഭക്തിയേകി രുക്മിണി സ്വയംവര ഘോഷയാത്ര
31/12/2022
കൊതവറ കുന്നകോവില്‍ സന്മാര്‍ഗപോഷണി ഭജന മഠത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണി സ്വയംവര ഘോഷയാത്ര.

വൈക്കം: കൊതവറ കുന്നകോവില്‍ സന്മാര്‍ഗപോഷണി ഭജന മഠത്തിലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. അമ്പാട്ടു ഭജനമഠത്തിനു സമീപത്തുനിന്നും പുറപ്പെട്ട സ്വയംവര ഘോഷയാത്രയ്ക്ക് താലപ്പൊലിയും താളമേളങ്ങളും മുത്തുകുടകളും അകമ്പടിയേകി. വേഷധാരികളായ കുട്ടികള്‍ ഘോഷയാത്രയ്ക്ക് അകമ്പടിയായി നിരന്നു. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ കലവൂര്‍ സംബ്രോജ് മാധവ് മുഖ്യകാര്‍മികനായി. ഉച്ചയ്ക്ക് സ്വയംവരസദ്യയും വൈകിട്ട് സര്‍വൈശ്വര്യ പൂജയും നടത്തി. രക്ഷാധികാരി മോഹന്‍ദാസ് കനകാലയം, പ്രസിഡന്റ് സജീവ് ആലയ്ക്കല്‍, സെക്രട്ടറി മിനി റെജി, സപ്താഹ കമ്മിറ്റി പ്രസിഡന്റ് അജിത്ത് അജിത്താലയം, വൈസ് പ്രസിഡന്റ് സിന്ധു എടാട്ട്, സെക്രട്ടറി നിധീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച്ച വൈകിട്ട് നടക്കുന്ന അവഭൃഥസ്‌നാന ചടങ്ങോടെ സപ്താഹം സമാപിക്കും.