Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശീലുകള്‍ പാടിയാടി എന്‍.എസ്.എസ് വനിതാ യൂണിയന്റെ തിരുവാതിര മഹോത്സവം
30/12/2022
വൈക്കം താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ തിരുവാതിര മഹോത്സവ മത്സര സമ്മേളനം എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് എന്‍എസ്എസ് വനിതാ യൂണിയന്റെ നേതൃത്വത്തില്‍ വടക്കേനട കെ.എന്‍.എന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ തിരുവാതിര മഹോത്സവ മത്സരം നടത്തി. തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ തിരുവാതിര മത്സര സമ്മേളനം എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. താലൂക്കിലെ 97 കരയോഗങ്ങള്‍ തിരുവാതിര മത്സരത്തില്‍ പങ്കെടുത്തു. 15 ടീമുകളിലായി ഇരുന്നൂറിലധികം വനിതകളാണ് പൗരാണിക ആചാരങ്ങളോടെ തിരുവാതിര പാടിയാടി അരങ്ങ് കൊഴുപ്പിച്ചത്. സമ്മേളനത്തില്‍ വനിതാ യൂണിയന്‍ പ്രസിഡന്റ് കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ അയ്യേരി സോമന്‍, പ്രൊഫ. കൃഷ്ണകുമാര്‍, എസ് ജയപ്രകാശ്, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, പി.എസ് വേണുഗോപാല്‍, എന്‍.സജീവ്, എസ്.വി സുരേഷ് കുമാര്‍, വനിതാ യൂണിയന്‍ സെക്രട്ടറി മീരാ മോഹന്‍ദാസ്, ശ്രീകൃഷ്ണ കലാകേന്ദ്രം ഡയറക്ടര്‍ അനിതാ കൃഷ്ണന്‍, രമ്യ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.