Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഴുവള്ളി ക്ഷേത്രത്തിലെ രുക്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരമായി
30/12/2022
ഉദയനാപുരം മോഴുവള്ളി ഭഗവതി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണി സ്വയംവര ഘോഷയാത്ര ചാത്തന്‍കുടി ഭഗവതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: ഉദയനാപുരം മോഴുവള്ളി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരമായി. ചാത്തന്‍കുടി ഭഗവതി ക്ഷേത്രത്തില്‍ രാവിലെ പ്രത്യേക പൂജകള്‍ക്കു ശേഷമാണ് രുക്മിണി സ്വയംവര ഘോഷയാത്ര മോഴുവള്ളി ഭഗവതി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. ചാത്തന്‍കുടി ക്ഷേത്രം മേല്‍ശാന്തി സുധീഷ് വാസുദേവന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മികനായി. യജ്ഞവേദിയില്‍ നടന്ന ചടങ്ങുകള്‍ക്ക് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ജയന്‍ പുതുമന എന്നിവര്‍ കാര്‍മികരായിരുന്നു. രുക്മിണി സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍മാരായ വൈക്കം വിജയകുമാര്‍, ചാലപ്പഫമ്പ് ഉണ്ണിക്കൃഷ്ണന്‍, പൂച്ചാക്കല്‍ സന്തോഷ്, മണിയന്‍പ്പിള്ള കൊല്ലം എന്നിവര്‍ കാര്‍മികരായിരുന്നു. വൈകിട്ട് സര്‍വൈശ്വര്യ പൂജയും നടത്തി. ക്ഷേത്രം ഭാരവാഹികളായ ഡോ. ലക്ഷ്മി വി നായര്‍, ഡോ. വിനയചന്ദ്രന്‍, കമല ജി.നായര്‍ ,നവീന്‍ നായര്‍, നിരൂപ നായര്‍, വിനോ ചന്ദ്രന്‍, സുജോയ് വി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.