Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവത്തിന് കൊടിയേറി
29/12/2022
തോട്ടകം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു.
വൈക്കം: തോട്ടകം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറി. ജനുവരി മൂന്നിനാണ് തൃക്കാര്‍ത്തിക. നാലിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഡിസംബര്‍ 30ന് രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, ആറിന് സോപാന സംഗീതം, 6.30ന് കഥകളി, രാത്രി 9.30ന് വിളക്ക്. 31ന് രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, വൈകിട്ട് ഏഴിന് നൃത്താഞ്ജലി, രാത്രി എട്ടിന് ഹരികഥ, 9.30ന് വിളക്ക്. ജനുവരി ഒന്നിന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് ഏഴിന് തിരുവാതിര, രാത്രി എട്ടിന് ഭക്തിഗാനമേള, 9.30ന് വിളക്ക്. ഭരണി ദിനമായ രണ്ടിന് രാവിലെ എട്ടിന് ശ്രീബലി, ഒന്‍പതിന് കുംഭകുടം അഭിഷേകം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, 6.30ന് താലപ്പൊലി വരവ്, ഏഴിന് തിരുവാതിര, രാത്രി എട്ടിന് നൃത്താഞ്ജലി, 9.30ന് ഭരണി വിളക്ക്, പഞ്ചാരിമേളം. മൂന്നിന് തൃക്കാര്‍ത്തിക ദിനത്തില്‍ രാവിലെ എട്ടിന് ശ്രീബലി, 10.30ന് കാവടി അഭിഷേകം, മഹല്‍ നിവേദ്യം, ഉച്ചയ്ക്ക് 12.30ന് പ്രസാദഊട്ട്, വൈകിട്ട് അഞ്ചിന് കാഴ്ച ശീബലി, പഞ്ചാരിമേളം, രാത്രി കിഴക്കോട്ടെഴുന്നള്ളിപ്പ്, 11ന് പള്ളിവേട്ട, 11.30ന് വലിയവിളക്ക്, വലിയകാണിക്ക. നാലിന് രാവിലെ ഒന്‍പതിന് ആറാട്ട് എന്നിവ നടക്കും.