Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആവേശമായി ബാലദിന ഘോഷയാത്ര
29/12/2022
ബാലസംഘം സ്ഥാപകദിനത്തില്‍ വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ടൗണില്‍ നടത്തിയ ബാലദിന ഘോഷയാത്ര.

വൈക്കം: ബാലസംഘം സ്ഥാപകദിനമായ ഡിസംബര്‍ 28ന് ബാലസംഘം വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലദിന ഘോഷയാത്ര നടത്തി. വൈക്കം നഗരത്തില്‍ നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് ബാലസംഘം കൂട്ടുകാര്‍ അണിചേര്‍ന്നു. വാദ്യമേളങ്ങളും മുത്തുക്കുടകളും ബലൂണുകളും, പ്ലക്കാര്‍ഡുകളും ഘോഷയാത്രയെ വര്‍ണാഭമാക്കി. വൈക്കം വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ബോട്ട് ജെട്ടിയില്‍ സമാപിച്ചു. തുടര്‍ന്ന് വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തില്‍ നടന്ന സമ്മേളനം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം വൈക്കം ഏരിയാ പ്രസിഡന്റ് ഗൗതം കൃഷ്ണ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, സംഘാടക സമിതി കണ്‍വീനര്‍ പി ശശിധരന്‍, ബാലസംഘം ഏരിയാ സെക്രട്ടറി അനഘ തമ്പാന്‍, ജില്ലാ ജോയിന്റ് കണ്‍വീനര്‍ പി രമേശന്‍, ഏരിയ കണ്‍വീനര്‍ എ.പി നന്ദകുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ പി സജിത എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.