Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു
28/12/2022
തലയാഴം ഗ്രാമപഞ്ചായത്ത് കറവ പശു സംരക്ഷണത്തിനായി സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന കാലിത്തീറ്റ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പെടുത്തി കറവ പശുക്കള്‍ക്കായി കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പഞ്ചായത്തിലെ 34 കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡിയോടുകൂടിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. രണ്ട് ചാക്ക് കാലിത്തീറ്റ വീതം നാലു മാസം വീതം ലഭ്യമാക്കുന്ന പദ്ധതിയാണിത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പത്ത് കര്‍ഷകര്‍ക്ക് 75 ശതമാനം സബ്‌സിഡിയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൊതവറ സഹകരണ സംഘത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്  ബി.എല്‍ സെബാസ്റ്റ്യന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.വി ഉദയപ്പന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിനി സലി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി ദാസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഹരിദാസ്, എസ് ദേവരാജന്‍, ഭൈമി വിജയന്‍, കെ ബിനിമോന്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ബിജു കെ വര്‍ഗീസ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ വി.കെ വിപിനന്‍, രാജന്‍ മാത്യു, പി.എസ് അനു, പഞ്ചായത്ത് അസി. സെക്രട്ടറി പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.