Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
28/12/2022
അക്കരപ്പാടം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് തന്ത്രിമാരായ കൂനംതൈ പുരുഷന്‍, വൈക്കം ബിനു കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം അക്കരപ്പാടം ശാഖയുടെ കീഴിലുള്ള ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിമാരായ കൂനംതൈ പുരുഷന്‍, വൈക്കം ബിനു കരുണാകരന്‍, മേല്‍ശാന്തി അജിത്ത് മഹാദേവന്‍, രാഹുല്‍ ശാന്തി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറിയത്. വാദ്യമേളങ്ങളും നിറദീപങ്ങളും പുഷ്പാലങ്കാരങ്ങളും ചടങ്ങിന് അകമ്പടിയേകി. കൊടിയേറ്റാനുള്ള കൊടിക്കയര്‍ കൊടിക്കൂറ എന്നിവ ചുളളുവേലില്‍ സാബുവും, പുതിയമംഗലത്ത് പി സദാശിവനും വഴിപാടായി സമര്‍പ്പിച്ചു. കൊടിയേറ്റിനു ശേഷം തിരുനടയില്‍ കെടാവിളക്കില്‍ ദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡന്റ് ജി ജയന്‍, വൈസ് പ്രസിഡന്റ് പി സദാശിവന്‍, സെക്രട്ടറി എം.ആര്‍ രതീഷ്, എം.സി സുനില്‍കുമാര്‍, കെ.ടി ചന്ദ്രന്‍, ടി.കെ ജയകുമാര്‍, വി.എം വിപിന്‍, എം.ആര്‍ രഞ്ജിത്ത്, വി.ആര്‍ രതീഷ്, കെ.എസ് സനോജ്, എല്‍.കെ ഷിബു, ഇ.ഡി പ്രേമാനന്ദന്‍, കെ.പി ഷാജി, പി.ഡി സരസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ പകല്‍പൂരവും കാഴ്ചശ്രീബലിയും ആറാട്ടും വലിയകാണിക്കയും 31ന് വൈകിട്ട് നടക്കും.