Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ് ദേവീക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി
28/12/2022
നേരേകടവ് ശ്രീഭദ്ര ദേവീക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ വേദിയില്‍ പ്രതിഷ്ഠിക്കാനുളള ശ്രീകൃഷ്ണ വിഗ്രഹം ഉദയനാപുരം ഗോശാല ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്നും അലങ്കരിച്ച വാഹനത്തില്‍ കൊണ്ടുപോകുന്നു.

വൈക്കം: അഖില കേരള ധീവരസഭ 105-ാം നമ്പര്‍ ശാഖയുടെ നേരേകടവ് ശ്രീഭദ്ര ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം ഉദയനാപുരം ഗോശാല ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്നും അലങ്കൃതമായ വാഹനത്തില്‍ യജ്ഞവേദിയിലേക്ക് കൊണ്ടുവന്നു. യജ്ഞവേദി കവാടത്തില്‍ യജ്ഞാചാര്യന്‍ സുരേഷ് പ്രണവശ്ശേരിയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കി. തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠ നടത്തി. ക്ഷേത്രം പ്രസിഡന്റ് എ ദമോദരന്‍ ആചാര്യവരണം നടത്തി. സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ആലപ്പുഴ ഡിവൈഎസ്പി എന്‍.ആര്‍ ജയരാജ് നിര്‍വഹിച്ചു. വിഗ്രഹ ഘോഷയാത്രയ്ക്ക് താലപ്പൊലിയും വാദ്യമേളങ്ങളും അകമ്പടിയേകി. ചടങ്ങില്‍ പന്നിയോട്ടില്ലത്ത് മാധവന്‍ നമ്പൂതിരി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍, രക്ഷാധികാരി അഡ്വ. പി.എസ് നന്ദനന്‍, ചെയര്‍മാന്‍ എ ദാമോദരന്‍, കണ്‍വീനര്‍ പി.കെ വത്സലന്‍, വൈസ് ചെയര്‍മാന്‍ എം അശോകന്‍, ഗിരിജ രമേശന്‍, സി.ഡി തങ്കച്ചന്‍, പ്രജിത വിനോദ്, കെ ജയന്തകുമാര്‍ എന്നിവര്‍ പങ്കെടുത്തു.