Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരി പദയാത്ര ഗുരുദേവ ദര്‍ശനങ്ങളെ മഹത്വപ്പെടുത്തുന്നത്: മന്ത്രി വി.എന്‍ വാസവന്‍
27/12/2022
എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്ര ക്യാപ്റ്റന്‍ പി.വി ബിനേഷിന് ധര്‍മ പതാക കൈമാറി മന്ത്രി വി.എന്‍ വാസവന്‍ പദയാത്ര ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ പ്രസക്തിയും പ്രാധാന്യവും ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണെന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് തീര്‍ത്ഥാടകരായി ശിവഗിരിലേക്ക് എത്തുന്നത്തെന്നും ഇത് ഗുരുദേവ ദര്‍ശനങ്ങളെ മഹത്വപ്പെടുത്തുന്നതാണെന്നും സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ എട്ടാമത് പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദയാത്ര ക്യാപ്റ്റന്‍ വൈക്കം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന് മന്ത്രി ധര്‍മ പതാക കൈമാറി. അഞ്ചു ദിവസം നീളുന്ന പദയാത്രയില്‍ പീത വസ്ത്രധാരികളായ 135 യാത്രികരാണ് പങ്കെടുക്കുന്നത്. അഞ്ച് ദിവസം കാല്‍നടയാത്ര ചെയ്ത് 158 കിലോ മീറ്റര്‍ താണ്ടി ഡിസംബര്‍ 30ന് ശിവഗിരിയില്‍ എത്തി ശിവഗിരി സമാധിയില്‍ പദയാത്ര സമര്‍പ്പിക്കും.
യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍, കൗണ്‍സിലര്‍മാരായ അഡ്വ. രമേശഷ് പി ദാസ്, ബിജു തുരുത്തുമ്മ, ബിജു കൂട്ടുങ്കല്‍, മധു ചെമ്മനത്തുകര, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി വേലായുധന്‍, കെ.ആര്‍ പ്രസന്നന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.വി വിവേക്, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, എസ് ജയന്‍, സജീവ് എന്നിവര്‍ പങ്കെടുത്തു.