Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഗീതജ്ഞന്‍ വൈക്കം വി.എന്‍ രാജൻ അനുസ്മരണത്തില്‍ രാജസംഗീത സന്ധ്യ നടത്തി
27/12/2022
സംഗീതജ്ഞന്‍ വൈക്കം വി.എന്‍ രാജൻ അനുസ്മരണം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും സംഗീത അധ്യാപകനും ഒട്ടേറെ ശിഷ്യ സമ്പത്തുകളുടെ ഉടമയുമായ വൈക്കം വി.എന്‍ രാജന്റെ ചരമവാര്‍ഷിക അനുസ്മരണം സമുചിതമായി ആചരിച്ചു. വൈക്കം വി.എന്‍ രാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ഒട്ടേറെ സംഗീത പ്രതിഭകള്‍ പങ്കെടുത്ത രാജസംഗീത ആരാധനയോടെയാണ് അനുസ്മരണം നടത്തിയത്. സി.കെ ആശ എംഎല്‍എ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. 150ല്‍ പരം കലാകാരന്മാര്‍ പങ്കെടുത്ത സംഗീതാര്‍ച്ചന ശ്രദ്ധേയമായി. നാദസ്വര വിദ്വാന്‍ വൈക്കം ഹരിഹരയ്യരുടെ നാദലയസുധ ആകര്‍ഷകമായിരുന്നു. യുവ ഗായകരായ വി ദേവാനന്ദ്, ബി ഹരികൃഷ്ണന്‍ എന്നിവരും സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് എസ് ഹരിദാസന്‍ നായര്‍, ട്രസ്റ്റ് സെക്രട്ടറി സി.പി ലെനിന്‍ എന്നിവര്‍ പങ്കെടുത്തു.