വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ്
27/12/2022
വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് എംപി ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സ് ജോസ് കെ മാണി എംപി ഫ്ളാഗ് ഓഫ് ചെയ്യുന്നു.
വൈക്കം: താലൂക്ക് ആശുപത്രിയ്ക്ക് അനുവദിച്ച ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് ജോസ് കെ.മാണി എം.പി നിര്‍വഹിച്ചു. ജോസ് കെ മാണിയുടെ എംപി ഫണ്ടില്‍ നിന്നാണ് ആംബുലന്‍സ് അനുവദിച്ചത്. ചടങ്ങിൽ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രീതാ രാജേഷ്, ലേഖാ ശ്രീകുമാര്‍, നഗരസഭ സെക്രട്ടറി രമ്യ കൃഷ്ണന്, ആശുപത്രി സൂപ്രണ്ട് ഡോ. ആരതി രഞ്ജിത്ത്, ആര്‍എംഒ ഡോ. എസ്.കെ ഷീബ, ഡോ. എ.ഡി ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ ആര് സന്തോഷ്, അശോകന് വെള്ളവേലി, ബി ചന്ദ്രശേഖരന്, എബ്രഹാം പഴയകടവന്‍, കവിതാ രാജേഷ്, ലേഖാ അശോകന്, ബി രാജശേഖരന് എന്നിവര്‍ പങ്കെടുത്തു.