Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ നിറവ്, ലക്ഷ്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
27/12/2022
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'നിറവ്, ലക്ഷ്യ' പദ്ധതികളുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിർവഹിക്കുന്നു.
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ആറ് ഗ്രാമപഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ തുടങ്ങിയ 'നിറവ്, ലക്ഷ്യ പദ്ധതികളുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിർവഹിച്ചു. 300ഓളം ഏക്കറിലായി 250 ഗ്രൂപ്പുകളും 78 വ്യക്തികളുമാണ് നിറവ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്തത്. വിവിധ കൃഷികളും ഇതോടെപ്പം നടത്തി. വിവിധ കൃഷി വിഭാഗങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച ഗ്രൂപ്പുകളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പമണി, ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌കരന്‍, കവിത റെജി, കെ.ആര്‍ ഷൈലകുമാര്‍, കെ.ബി രമ, സുകന്യ സുകുമാരന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത അലക്‌സാണ്ടര്‍, ലിസി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, അംഗങ്ങളായ കെ.എസ് ഗോപിനാഥ്, സുഷമ സന്തോഷ്, വീണ, എം.കെ ശീമോന്‍, ഒ.എം ഉദയപ്പന്‍, എസ്.ബിജു, എം.കെ റാണിമോള്‍, ജസീല നവാസ്, സുജാത മധു, പ്രൊജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ, പ്രിന്‍സിപ്പൽ കൃഷി ഓഫീസര്‍ ഗീതാ വര്‍ഗീസ്, എം.എസ് സുനില്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അജിത് എന്നിവര്‍ പ്രസംഗിച്ചു.