Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിഴായിൽ ദുർഗാദേവി ക്ഷേത്രത്തിൽ നടന്ന മഹാചണ്ഡിക യാഗം ഭക്തിനിർഭരമായി
27/12/2022
കുടവെച്ചൂർ പിഴായിൽ ദുർഗാദേവി ക്ഷേത്രത്തിൽ ചേർപ്പുളശ്ശേരി ശശികുമാർ ശർമ നേതൃത്വത്തിൽ നടന്ന മഹാചണ്ഡിക യാഗം.
 
വൈക്കം: വെച്ചൂരിൽ നടന്ന പ്രഥമ മഹാചണ്ഡിക യാഗം ഭക്തിനിർഭരമായി. കുടവെച്ചൂർ പിഴായിൽ ദുർഗാദേവി ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് ചടങ്ങ് നടന്നത്. ശക്തിപൂജയായ ചണ്ഡിക യാഗം കലുഷിതമായ ചിന്തകളാൽ നിറയുന്ന മനുഷ്യമനസ്സിൽ നന്മയുടെയും സമാധാനത്തിൻ്റെയും പ്രകാശം നിറയ്ക്കുന്നുവെന്നാണ് വിശ്വാസം. വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത്. യാഗത്തിന് ചേർപ്പുളശ്ശേരി ശശികുമാർ ശർമ നേതൃത്വം നൽകി. പാലക്കാട് രാമസ്വാമി, ക്ഷേത്രം മേൽശാന്തി വൈക്കം സാംബശിവ ശർമ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. വൈദിക ശ്രേഷ്ഠന്മാരും യജ്ഞത്തിലും യാഗത്തിലും പങ്കെടുത്തു. യാഗത്തിൽ വസോധാര, പൂർണ ആഹൂതി, മംഗള പൂജ എന്നീ ചടങ്ങുകൾ ഉണ്ടായിരുന്നു. കന്യാ പൂജ, കുമാരീ പൂജ, ദമ്പതീ പൂജ എന്നിവയ്ക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. ക്ഷേത്രം പ്രസിഡൻ്റ് ഹരിദാസ് പിഴായിത്തറ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി കണ്ടത്തിപ്പറമ്പ്, കൺവീനർ സുനിൽ കുമാർ തെക്കേചേനപ്പാടി, സെക്രട്ടറി നിഷ കോട്ടപ്പുറം, മഹിളാ സമാജം പ്രസിഡൻ്റ് വിശാലാക്ഷി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അന്നദാനത്തിലും നൂറു കണക്കിന് ഭക്തർ പങ്കെടുത്തു.