Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോസ്റ്റ് കാർഡിൽ ആശംസകൾ പങ്കുവെച്ച് അയ്യർകുളങ്ങര സ്കൂളിലെ കുട്ടികൾ
27/12/2022
കൂട്ടുകാർക്ക് അയക്കാൻ പോസ്റ്റ് കാർഡിൽ ക്രിസ്മസ് - പുതുവത്സര ആശംസകളും ചിത്രങ്ങളും രേഖപ്പെടുത്തുന്ന അയ്യര്‍കുളങ്ങര സ്കൂളിലെ കുട്ടികൾ.
 
വൈക്കം: അയ്യർകുളങ്ങര ഗവ. യുപി സ്കൂളിലെ എല്ലാ കൂട്ടുകാർക്കും ഇക്കൊല്ലം ക്രിസ്മസ് - പുതുവത്സര ആശംസകൾ പോസ്റ്റ് കാർഡിൽ ലഭിക്കും. ഒരു കാലത്ത് സ്നേഹ സൗഹൃദങ്ങളുടെ പങ്കുവെയ്ക്കലിന്റെ ഏറ്റവും വൈകാരികതലത്തിലുള്ള മാധ്യമങ്ങൾ ആയിരുന്ന കത്തുകൾ ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. ഒരിക്കൽ പോലും ഒരു കത്ത് എഴുതുകയോ ലഭിക്കുകയോ പോലും ചെയ്യാത്തവർ ഇന്നുണ്ട്. വർത്തമാന കാലത്ത് കത്തെഴുത്തിന്റെ ഊഷ്മളതയെയും പോസ്റ്റൽ സംവിധാനത്തെയും പ്രായോഗികമായി പരിചയപ്പെടുകയാണ് അയ്യർകുളങ്ങര സ്കൂളിലെ കുട്ടികൾ. പ്രിന്റഡ് ആയ കാർഡുകൾക്കും നവമാധ്യമ സന്ദേശങ്ങൾക്കും ബദലായി പോസ്റ്റ് കാർഡിൽ സൗഹൃദ സന്ദേശങ്ങളും ചിത്രങ്ങളും രേഖപ്പെടുത്തി സുഹൃത്തുക്കൾക്ക് അയക്കുകയാണ് ഇവിടുത്തെ വിദ്യാർഥികൾ. സഹായത്തിന് അധ്യാപകരും രക്ഷിതാക്കളും ഉണ്ട്. എല്ലാ കുട്ടികളും സ്വന്തം കൈപ്പടയിൽ സഹപാഠികൾക്ക് കത്തയച്ചു കഴിഞ്ഞു. പലർക്കും ലഭിച്ചു കഴിഞ്ഞു. പഴയ വിലാസത്തിലെ  പുതിയ തലമുറ പേരുകാരെ തെരഞ്ഞെത്തുന്ന പോസ്റ്റ്മാൻമാർക്കും വീടു പറഞ്ഞു കൊടുക്കുന്ന നാട്ടുകാർക്കും കൗതുകം തന്നെ. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ഇ.ജി സാബു ആണ് ഈ ആശയം മുന്നോട്ടുവെച്ചത്. കുട്ടികളെ പൊതുസംവിധാനങ്ങളും സാമൂഹിക വിഷയങ്ങളും ആയി പരിചയപ്പെടുത്തുകയും ഇടപെടൽശേഷി വികസിപ്പിക്കുകയും ചെയ്യുന്നതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലൂടെ മാതൃകയാകുകയാണ് അയ്യർകുളങ്ങരയിലെ ഈ പൊതുവിദ്യാലയം.