Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രഹ്മമംഗലം സ്കൂളിന്റെ എൻഎസ്എസ് ക്യാമ്പ് ആരംഭിച്ചു
27/12/2022
ബ്രഹ്മമംഗലം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് ക്യാമ്പ് വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ബ്രഹ്മമംഗലം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് കാരുണ്യമാത എൽ.പി സ്‌കൂളില്‍ വെള്ളൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ആർ.നികിതകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷിനി സാജു, വൈസ് പ്രസിഡൻ്റ്  ചന്ദ്രബോസ്,  പ്രിൻസിപ്പാൾ എസ്.അഞ്ജു, പ്രോഗ്രാം ഓഫീസർ രാജേഷ് രാജൻ, കാരുണ്യ മാത എൽപി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് വി.എം സിജു എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ പ്രചാരണ പരിപാടികളാണ് ക്യാമ്പിന്റെ മുഖ്യ ആശയം. തെരുവ് നാടകാവതരണം, കില്ലാടി പാവ നിര്‍മാണം, ലഹരിവിരുദ്ധ ക്യാൻവാസ്  ഒരുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും.