Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടി ക്രിസ്മസ് ആഘോഷം നടത്തി
24/12/2022
വൈക്കം ആശ്രമം സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍ പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, റിട്ട. അധ്യാപിക സാലി ജോര്‍ജ്, ജയശ്രീ ആര്‍ കൈമള്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെക്കുന്നു.

വൈക്കം: ആശ്രമം സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വ്യത്യസ്തമായ പരിപാടികളോടെ സംഘടിപ്പിച്ചു. 2000 വിദ്യാര്‍ഥികളാണ് ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. ക്രിസ്മസ് പാപ്പായും മറ്റു വേഷധാരികളായും വിദ്യാര്‍ഥികള്‍ മുന്‍നിരയില്‍ ആഘോഷത്തിന് ആവേശം പകര്‍ന്ന് നൃത്തമാടി. പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിളയും റിട്ട. അധ്യാപിക സാലി ജോര്‍ജും ജയശ്രീ ആര്‍ കൈമളും ചേര്‍ന്നു കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ കെ.എസ് സിന്ധു, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ ഹെഡ് മിസ്ട്രസ് പി.ടി ജിനീഷ്, അധ്യാപകരായ ഇ.പി ബീന, റെജി എസ് നായര്‍, എം.എസ് സുരേഷ് ബാബു, പി.വി വിദ്യ, ആര്‍ ജെഫിന്‍, ബി.എസ് ബിജി, സി.എസ് ജിജി, ടി.എസ് രശ്മി എന്നിവര്‍ നേതൃത്വം നല്‍കി.