Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ പിഴായില്‍ ക്ഷേത്രത്തില്‍ മഹാചണ്ഡിക യാഗം: നാരായണീയ പാരായണം ഭക്തിസാന്ദ്രമായി
24/12/2022
കുടവെച്ചൂര്‍ പിഴായില്‍ ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിലെ പ്രഥമ മഹാ ചണ്ഡികാ യാഗത്തോടനു ബന്ധിച്ച് നടന്ന നാരായണീയ പാരായണം.

വൈക്കം: കുടവെച്ചൂര്‍ പിഴായില്‍ ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിലെ പ്രഥമ മഹാ ചണ്ഡികാ യാഗത്തോടനുബന്ധിച്ച് ഇന്നലെ നടന്ന നാരായണീയ പാരായണം ഭക്തിസാന്ദ്രമായി. ചടങ്ങിന് ക്ഷേത്രം മേല്‍ശാന്തി വൈക്കം സാംബശിവ ശര്‍മ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈക്കം പോളശ്ശേരി ശ്രീ ദുര്‍ഗ നാരായണീയ സമിതി, ശ്രീഭദ്ര നാരായണീയ സമിതി, ശ്രീദേവി നാരായണീയ സമിതി, ശ്രീലക്ഷ്മി നാരായണീയ സമിതി, ശ്രീ പാര്‍വതി നാരായണീയ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് മഹാ നാരായണീയ പാരായണം നടന്നത്. ക്ഷേത്രം പ്രസിഡന്റ് ഹരിദാസ് പിഴായിത്തറ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷാജി കണ്ടത്തിപ്പറമ്പ്, കണ്‍വീനര്‍ സുനില്‍ കുമാര്‍ തെക്കേചേനപ്പാടി, സെക്രട്ടറി നിഷ കോട്ടപ്പുറം, മഹിളാ സമാജം പ്രസിഡന്റ് വിശാലാക്ഷി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന്  ആചാര്യവരണത്തിന് ശേഷം സ്ഥല ശുദ്ധി, വാസ്തു ഹോമം എന്നിവയും നടന്നു. ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് ഡിസംബര്‍ 25നാണ്‌ യാഗം നടക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന യാഗം വൈകിട്ട് 6ന് പൂര്‍ണ ആഹൂതി, മംഗള പൂജ എന്നീ ചടങ്ങുകളോടെ സമാപിക്കും. മഹാചണ്ഡിക യാഗത്തിന് 268ല്‍പ്പരം യാഗങ്ങള്‍ നടത്തിയ യാഗാചാര്യന്‍ ചേര്‍പ്പുളശ്ശേരി ശശികുമാര്‍ ശര്‍മ, പാലക്കാട് രാമസ്വാമി എന്നീ വൈദിക ശ്രേഷ്ഠന്മാര്‍ മുഖ്യകാര്‍മികത്വം വഹിക്കും.