Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പഞ്ചായത്തില്‍ പദയാത്ര നടത്തി
23/04/2016
വൈക്കത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കേണ്ട തുക കേരള മഹിളാ സംഘം സംസ്ഥാനസെക്രട്ടറി അഡ്വ. പി.വസന്തം സ്ഥാനാര്‍ത്ഥിക്ക് തുക കൈമാറുന്നു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെച്ചൂര്‍ പഞ്ചായത്തില്‍ പദയാത്ര നടത്തി. വെച്ചൂര്‍ ഔട്ട്‌പോസ്റ്റില്‍ നിന്നും ആരംഭിച്ച പദയാത്ര സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. നിരവധി എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആരംഭിച്ച പര്യടനം കളത്തില്‍ ഭാഗം, ശാസ്തക്കുളം, അച്ചിനകം, പട്ടത്താനം, നഗരിന, അംബികമാര്‍ക്കറ്റ്, പരിയാരം, വേരുവള്ളി, മുച്ചൂര്‍ക്കാവ്, തോട്ടാപ്പള്ളി, ചിരട്ടേപ്പറമ്പ്, രാജീവ്ഗാന്ധി കോളനി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇടയാഴത്ത് സമാപിച്ചു. ഇന്ന് ചെമ്പ് പഞ്ചായത്തിലാണ് പര്യടനം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കേണ്ട തുക കേരള മഹിളാ സംഘം സംസ്ഥാന കമ്മിററി നല്‍കി. വെച്ചൂര്‍ പഞ്ചായത്തിലെ അച്ചിനകത്തുവെച്ച് മഹിളാ സംഘം സംസ്ഥാനസെക്രട്ടറി അഡ്വ. പി.വസന്തം സ്ഥാനാര്‍ത്ഥിക്ക് തുക കൈമാറി. ഡോ. ആര്‍.ലതാദേവി എക്‌സ്. എം.എല്‍.എ, മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. സി.ജി സേതുലക്ഷ്മി, ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി ജയന്‍ എന്നിവര്‍ പങ്കെടുത്തു.