Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലാളികളുടെ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടണം: കെ.പി രാജേന്ദ്രന്‍
24/12/2022
വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ (എഐടിയുസി) നടത്തിയ സി.കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തൊഴിലാളികളെ നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന കേരളത്തിലെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ തൊഴിലാളികളുടെ വിഷയങ്ങളില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ (എഐടിയുസി) നേതൃത്വത്തില്‍ നടത്തിയ സി.കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ വേതനം, ജോലി സ്ഥിരത, സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നീ അടിസ്ഥാന ആവശ്യങ്ങളില്‍ തൊഴിലാളി സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളില്‍ തൊഴില്‍ വകുപ്പ് അംഗീകരിക്കണം.  ആലപ്പുഴയില്‍ നടന്ന എഐടിയുസി ദേശീയ സമ്മേളനം ഭാരതത്തിലെ വിവിധ മേഖലകളിലെ ജീവിത-തൊഴില്‍ പ്രശ്‌നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്തു. അന്തസോടും അഭിമാനത്തോടും കൂടി ജീവിക്കാന്‍ ചെത്തുതൊഴിലാളികള്‍ക്ക് അവസരം നല്‍കിയത് ഈ തൊഴിലാളി പ്രസ്ഥാനമാണ്. സി.കെ വിശ്വനാഥനെയും പി.എസ് ശ്രീനിവാസനെയും പോലുള്ള നേതാക്കള്‍ അവരുടെ ജീവിതം കൊണ്ടാണ് ഈ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്. ആലപ്പുഴയിലെ കയര്‍ തൊഴിലാളികളുടെ മക്കള്‍ക്കുവേണ്ടി ആര്‍ സുഗതന്‍ അടക്കമുള്ള നേതാക്കള്‍ നിശാ പാഠശാലകള്‍ നടത്തിയിരുന്നു. അറിവ് നല്‍കുന്നതിലും നേടുന്നതിലും കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രവര്‍ത്തകര്‍ ബന്ധശ്രദ്ധരായിരിക്കണമെന്നും കെ.പി രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവനിരയിലെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ ബിനോയ് വിശ്വം എംപി ആദരിച്ചു. സി.കെ വിശ്വനാഥന്റെ സ്മരണാര്‍ത്ഥം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് തരുണ്‍ മൂര്‍ത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം സി.കെ ആശ എംഎല്‍എ, എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാര്‍ എന്നിവര്‍ വിതരണം ചെയ്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ജോണ്‍ വി.ജോസഫ്, സാബു പി.മണലൊടി, എം.ഡി ബാബുരാജ്, കെ.ഡി വിശ്വനാഥന്‍, ഡി രഞ്ജിത് കുമാര്‍, പി.ആര്‍ ശശി, ബി രാജേന്ദ്രന്‍, പി.ജി ത്രിഗുണസെന്‍, പി.എസ് പുഷ്‌കരന്‍, കെ.എസ് രത്നാകരന്‍, എം.കെ സനല്‍കുമാര്‍, കെ.എ രവീന്ദ്രന്‍, ജെയിംസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.