Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിച്ചാല്‍ സമരം ശക്തമാക്കും: എന്‍ജിഒ അസോസിയേഷന്‍
24/12/2022
കേരള എന്‍ജിഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് വാര്‍ഷിക സമ്മേളനം എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജീവനക്കാരുടെ സറണ്ടറും ക്ഷാമബത്തയും തുടര്‍ച്ചയായി നിഷേധിക്കുന്ന ഇടത് സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. എന്‍ജിഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിസെപ്പില്‍ കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തി മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് അംബിള്‍ പി പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ്, സെക്രട്ടറി സോജോ തോമസ്, സഞ്ജയ് എസ് നായര്‍, റോജന്‍ മാത്യു, ജി സുരേഷ് ബാബു, പി.ആര്‍ രാജീവ്, സജിനി ടി മാത്യു, ജി.ആര്‍ സന്തോഷ് കുമാര്‍, ബിജു എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സമ്മേളനത്തിന്റെ ആദ്യ ചടങ്ങായി ലീഡര്‍ കെ കരുണാകരന്റെ അനുസ്മരണവും നടത്തി. എന്‍.ജി.ഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എന്‍ ഹര്‍ഷകുമാര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.