Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കവയിത്രി സുഗതകുമാരി അനുസ്മരണം നടത്തി
24/12/2022
ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കവയിത്രി സുഗതകുമാരി അനുസ്മരണം നാടക നടന്‍ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കവയിത്രി സുഗതകുമാരി പ്രകൃതിക്കു വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നുവെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം. വൈക്കം ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സുഗതകുമാരിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പി.ടി തോമസ് സ്മാരക പുരസ്‌കാരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുകയായിരുന്നു അവര്‍. ഇന്ദിരാജി പരിസ്ഥിതി സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം നാടക നടന്‍ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. മോഹന്‍ ഡി ബാബു, എം.കെ ഷിബു, പി.എന്‍ ബാബു, ജയ് ജോണ്‍ പേരയില്‍, ബി ചന്ദ്രശേഖരന്‍, പി ജോണ്‍സണ്‍, രേണുക രതീഷ്, പ്രീതാ രാജേഷ്, വി അനൂപ്, പി.കെ മണിലാല്‍, സന്തോഷ് ചക്കനാടന്‍, കെ.കെ സചിവോത്തമന്‍, വൈക്കം ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ സുഗതകുമാരിയെക്കുറിച്ച് കവിതാലാപനവും നടത്തി.