വേറിട്ട കാഴ്ചയായി തൊഴിലുറപ്പ് തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷം
24/12/2022
തലയാഴം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ കേക്ക് മുറിച്ചു നടത്തിയ ക്രിസ്മസ് ആഘോഷം.
വൈക്കം: തലയാഴം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ ക്രിസ്മസ് ആഘോഷം വെറിട്ട കാഴ്ചയായി. ഇരുന്നൂറിലധികം തൊഴിലാളികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ക്രിസ്മസ് ട്രീയും പുല്‍കൂടും തിരുപിറവിയുടെ ദൃശ്യവും ക്രിസ്മസ് പാപ്പായും എല്ലാം ചേര്‍ത്തിണക്കിയാണ് ആഘോഷം പങ്കുവച്ചത്. ക്രിസ്മസ് ആഘോഷത്തിന്റെ കേക്ക് മുറിക്കല്‍ വാര്‍ഡ് മെമ്പര്‍ പ്രീജൂ കെ ശശിയും, മുതിര്‍ന്ന തൊഴിലാളികളായ കല്യാണിയും സെലിന് കാട്ടുവള്ളിയും ചേര്‍ന്നു നിര്‍വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കലാപരിപാടികളും സംഘടിപ്പിച്ചു. സിഡിഎസ് മെമ്പര്‍ ബിന്ദു രാമദാസ്, ഏലിയാമ്മ ജോണ്‍, നിര്‍മല, മിനിമോള്‍, ടി.എസ് സജീവ് എന്നിവര്‍ നേതൃത്വം നല്കി.