Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനദ്രോഹ നയങ്ങള്‍ക്കെതിരായ സമരത്തിന്റെ തുടക്കമാണ് പൗരവിചാരണ ജാഥ: കെ.സി ജോസഫ്
24/12/2022
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൗരവിചാരണ വാഹന ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം തോട്ടകത്ത് മുന്‍മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വിപുലമായ സമര പരമ്പരയുടെ തുടക്കമാണ് ഓരോ മേഖലകളിലും കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന പൗരവിചാരണ വാഹന ജാഥയെന്ന് മുന്‍മന്ത്രി കെ.സി ജോസഫ്. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് അക്കരപ്പാടം ശശി നയിക്കുന്ന പൗരവിചാരണ വാഹന ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം തോട്ടകം പള്ളി ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും പിന്‍വാതില്‍ നിയമനത്തിനും ക്രമസമാധാന തകര്‍ച്ചക്കുമെതിരെയാണ് വൈക്കം നിയോജക മണ്ഡലം കേന്ദ്രീകരിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പൗരവിചാരണ വാഹന ജാഥ നടത്തുന്നത്. ജി രാജീവ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം മോഹന്‍ ഡി ബിബു, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, അബ്ദുല്‍ സലാം റാവുത്തര്‍, ബി അനില്‍കുമാര്‍, അഡ്വ. എ സനീഷ് കുമാര്‍, പി.എന്‍ ബാബു, ജയ് ജോണ്‍ പേരയില്‍, പി.ടി സുഭാഷ്, ഇടവെട്ടം ജയകുമാര്‍, എം.കെ ഷിബു, പി.വി പ്രസാദ്, കെ.ആര്‍ ഷൈലകുമാര്‍, ബി.എല്‍ സെബാസ്റ്റ്യന്‍, വി.ടി സണ്ണി, ടി.എം മനോജ്, എസ് സാനു, കെ.പി ശിവജി, പി.വി വിവേക്, എം ഗോപാലകൃഷ്ണന്‍, എം.ടി അനില്‍കുമാര്‍, സോണി സണ്ണി, നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, വൈക്കം ജയന്‍, പി.എ സുധീരന്‍, ബിജു കൂട്ടുങ്കല്‍, പി.ഡി ജോര്‍ജ്, എസ് മനോജ് കുമാര്‍, വിജയമ്മ ബാബു, യു ബേബി, വി ബിന്‍സ്, ജെല്‍ജി വര്‍ഗീസ്, വര്‍ഗീസ് പുത്തന്‍ചിറ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. തലയാഴം, വെച്ചൂര്‍, കല്ലറ പഞ്ചായത്തുകളിലെ പര്യടനത്തിനുശേഷം കല്ലറ ചന്തക്കവലയില്‍ ജാഥ സമാപിച്ചു.