Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെതര്‍ സ്റ്റേഷന്‍ തുറന്നു
23/12/2022
വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച സ്‌കൂള്‍ കാലാവസ്ഥാ കേന്ദ്രം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈക്കം താലൂക്കില്‍ അനുവദിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (വെതര്‍ സ്റ്റേഷന്‍) വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുറന്നു. സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്‌കൂള്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, പ്രിന്‍സിപ്പാള്‍ കെ ശശികല, ഹെഡ് മിസ്ട്രസ് കെ.സി ദീപ, എന്‍.സാറാ ഗ്ലാഡിസ്, കെ.ജെ പ്രസാദ്, ബിനു എബ്രഹാം, എം.ആര്‍ സുനിമോള്‍, പി.എസ് സന്തോഷ്, പിടിഎ പ്രസിഡന്റ് പി സുമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ തലത്തിലുള്ള കാലാവസ്ഥ വിവരശേഖരണവും വിശകലനവും വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ഒരു പോലെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ കാലാവസ്ഥ കേന്ദ്രം സ്ഥാപിച്ചത്.