Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
23/12/2022
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ സി.കെ വിശ്വനാഥന്റെ സ്മരണാര്‍ത്ഥം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം റിട്ട. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്ര്യസമരസേനാനിയും, എംഎല്‍എയുമായിരുന്ന സി.കെ വിശ്വനാഥന്റെ സ്മരണാര്‍ത്ഥം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. റിട്ട. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മുന്‍നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍, മുന്‍നഗരസഭ ചെയര്‍മാന്‍ ഡി രഞ്ജിത് കുമാര്‍, പി പ്രദീപ്, പി.എസ് പുഷ്‌കരന്‍, എന്‍ മോഹനന്‍, സിന്ധു മധു എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ബിജു, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ആര്‍ട്ടിസ്റ്റ് പ്രഭാകരന്‍, ജ്യോതി, ഉല്ലല സോമനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ആമിന ഹനാന്‍ (ഒന്നാം സ്ഥാനം), സ്വാംശി എസ് പ്രഭു (രണ്ടാം സ്ഥാനം), ശിവ കൃഷ്ണ, അഖിനവ് അജേഷ് (മൂന്നാം സ്ഥാനം). ജൂനിയര്‍ വിഭാഗത്തില്‍ വി.എസ് അനന്യ (ഒന്നാം സ്ഥാനം), വി റിബു നന്ദ (രണ്ടാം സ്ഥാനം), എസ്.കെ ആര്യനന്ദ (മൂന്നാം സ്ഥാനം). സീനിയര്‍ ശ്രീലക്ഷ്മി ഹരിദാസ് (ഒന്നാം സ്ഥാനം), എം.സി നയനമോള്‍ (രണ്ടാം സ്ഥാനം), സ്‌നേഹ പ്രകാശന്‍, റിയ ഷാജി (മൂന്നാം സ്ഥാനം) എന്നിവര്‍ വിജയികളായി. ശനിയാഴ്ച രാവിലെ 11ന് ഇണ്ടംതുരുത്തി മനയില്‍ ചേരുന്ന സമ്മേളനത്തില്‍ വച്ച് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.